Saturday, August 20, 2011

ഹസ്സാരെയും , രാജപ്പനും പിന്നെ ഞാനും- ഒരു മലയാളിയുടെ വീണ്ടു വിചാരങ്ങള്‍


If you have font problems click here to read the file


ഒരു രാജ്യം മുഴുവന്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ രാത്രി പകല്‍ ഭേദമില്ലാതെ അണി ചേരുമ്പോഴും മലയാളിയുടെ ട്രെന്റിംഗ് ചര്‍ച്ച വിഷയങ്ങള്‍ ഇവയാണ് ... 'റൌഫ് വി എസിനെ കണ്ടോ ? കുഞ്ഞാലി കുട്ടി നിസാറിനെ കണ്ടോ ? റിമ കല്ലിങ്ങല്‍ പുരുഷന്മാരെ പറ്റി പറഞ്ഞത് ശരിയോ തെറ്റോ ? ടാങ്കില്‍ വീണു മരിച്ച കന്യസ്ത്രീയെ ആരെങ്കിലും കൊന്നതാണോ ?'......

എന്തിനും ഏതിനും പ്രതികരിക്കുന്ന പ്രബുദ്ധ കേരളത്തിലെ ബുദ്ധി ജീവികള്‍ മഴയും കണ്ട് കട്ടന്‍ കാപ്പിയും കുടിച്ചു സുഖ ചികിത്സയിലാണ്..മോഹന്‍ലാല്‍ അച്ചാര്‍ കമ്പനി തുടങ്ങിയതിനെ വരെ വിമര്‍ശിക്കാന്‍ നടന്ന അഴീക്കോട് പോലും (!!!) ഒരു അക്ഷരം മിണ്ടിയിട്ടില്ല !! പേര് പറയാന്‍ തുടങ്ങിയാല്‍ തീരില്ല... അതിനും മാത്രം ബുജി സിംഹങ്ങള്‍ മേഞ്ഞു നടക്കുന്ന മടയാണ്, എന്നിട്ടും. പണ്ട് ഒരു പുസ്തകത്തില്‍ 'മതമില്ലാത്ത ജീവന്‍' എന്ന ഒരു പാഠം അടിച്ചു എന്ന് പറഞ്ഞും എന്തൊരു പുകിലായിരുന്നു. സ്കൂള്‍ അടച്ചിടുന്നു, കൊച്ചു പിള്ളേരെ വരെ കൊടി പിടിപ്പിച്ചു ജാഥ നടത്തുന്നു, എന്റമ്മോ, ഈ നാടിനെ രക്ഷിക്കാന്‍ എന്തൊരു സ്നേഹം !!! അതിനും മുന്‍പ് കൊച്ചിയില്‍ ഏതോ ഒരു ദ്വീപില്‍ ഒരു സ്വകാര്യ ചടങ്ങില്‍ 'മഴ നൃത്തം' നടത്തി എന്നും പറഞ്ഞു ഉണ്ടായ ഒച്ചപ്പാടും ബഹളവും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുളിര് കോരുന്നു.. എന്തായിരുന്നു ഇവിടുത്തെ ജന സമൂഹത്തിന്റെ ഒരു ആവേശം!! ഇവന്റെ ഒക്കെ ആവേശം കണ്ടപ്പോള്‍ നൃത്തം നടന്നത് എം. ജി റോഡിന്റെ നടുക്കണോ എന്ന് വരെ തോന്നിപ്പോയി !!

തൊട്ടപ്പുറത്ത് കിടക്കുന്ന മംഗലാപുരത്ത് ഇരുപത്തയ്യായിരം കോളേജ് കുട്ടികളാണ് ഒരൊറ്റ ദിവസം കൊണ്ട് നിരത്തില്‍ ഇറങ്ങിയത്‌ . ഇവിടെ കോളേജ് കിണറ്റില്‍ എലി ചത്ത്‌ കിടക്കുന്നതിനു വരെ പടിപ്പു മുടക്കുന്ന കുട്ടി നേതാക്കളോ സംഘടനകളോ ഒന്നും അറിഞ്ഞ മട്ടില്ല.. കേരളത്തിന്റെ പുതു തലമുറയും വളരെ ബിസിയല്ലേ ? എന്തെല്ലാം സാമൂഹ്യ പ്രസക്തമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാനുള്ളത് - ഇന്ന് ആരെ കളിയാക്കണം എന്ന് ചിന്തിച്ചാണ് മലയാളി കണ്ണ് തുറക്കുന്നത് തന്നെ . ഓരോ ദിവസവും ഓരോ ഇര. കുറെ കാലം സിലിസില , പിന്നെ ശ്രീശാന്ത് , പിന്നെ പണ്ഡിറ്റ്‌ , ഇപ്പൊ രാജപ്പനും ! അന്ന ഹസാരെ തത്കാലം കോമഡി വീഡിയോ ഒന്നും ഇറക്കാത്തത് കൊണ്ട് മൂപ്പര്‍ക്ക് 'ഷെയറിംഗ് വാല്യു' കുറവാണ്..

കേരളത്തിലെ പൊതു സമൂഹത്തിനാകട്ടെ അതിനെക്കാള്‍ പ്രസക്തമായ ഒരു പാട് കാര്യങ്ങളുണ്ട് തല പുകന്ഞ്ഞു ആലോചിക്കാന്‍... 'ചുരിധാറിന്റെ സ്ലിട്ടിന്റെ നീളം എത്ര വേണം? സിനിമാടിക് ഡാന്‍സ് നിരോധിചില്ലെങ്കില്‍ കേരളത്തിന്റെ സംസ്കാരം തകരില്ലേ ? മന്ത്രിയുടെ കാറില്‍ ഉണ്ടായിരുന്ന അപരിചിതയായ സ്ത്രീ ആരാണ് ? ഈ മാസത്തെ ബ്രാന്‍ഡ്‌ ന്യൂ പീഡനം ഏതാണ്‌ ? ......എന്ന് തുടങ്ങി അപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടി കോളേജ് വിട്ടു വരാന്‍ വയ്കുന്നതെന്തു കൊണ്ട് എന്ന് വരെ , ഇത്രയും സാമൂഹ്യവും സാംസ്കാരികവും ആയ 'ജാഗ്രത ' പുലര്‍ത്തുന്ന ഒരു സമൂഹത്തെ കണ്ട് കിട്ടാന്‍ വളരെ പ്രയാസമാണ്...

അന്ന ഹസ്സരെയോടു എനിക്ക് പറയാനുള്ളത് ഇതാണ് - താങ്കള്‍ക്ക് കേരള സമൂഹത്തിന്റെ പിന്തുണ വേണമെങ്ങില്‍ ആദ്യം രഞ്ജിനി ഹരിദാസിനെ പ്രോഗ്രാം അവതരിപ്പിക്കാന്‍ വിളിപ്പിക്കുക.. പിന്നെ ശ്രീശാന്തിനെ കൊണ്ട് ഒരു പ്രസ്താവന ഇറക്കുക ... പ്രിത്വിരാജും ഭാര്യയും കൂടെ വന്നു ഒരു ഫോട്ടോ എടുത്തു ഫെയ്സ് ബുക്കില്‍ അപ്‌ലോഡ്‌ ചെയ്യുക ..മൊത്തം പ്രോഗ്രാം ഒരു ആല്‍ബം ആയി പണ്ഡിറ്റ്‌ വന്നു ഷൂട്ട്‌ ചെയ്തു യു ട്യൂബില്‍ കേറ്റുകയും കൂടി ചെയ്‌താല്‍ ചക്കപഴത്തില്‍ ഈച്ച പോലെ മലയാളി വന്നു പൊതിയും... ഗ്യരന്ടീ !!

പ്രബുദ്ധ കേരളം ! സമ്മതിക്കണം പ്രഭോ, സമ്മതിക്കണം !!!

നോട്ട് : ഓരോ സമൂഹത്തിന്റെയും നിലവാരം അവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസിലാക്കാം. മനുഷ്യര്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഉത്തമം , സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് മധ്യമം, മറ്റു വ്യക്തികളെ പറ്റി ചര്‍ച്ച ചെയ്യുന്നത് അധമം എന്നാണ്. സംസ്കാര കേരളം ഇതില്‍ ഇതു ഗണത്തില്‍ പെടുന്നു എന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാണ് .. ( ഒരു ക്ലൂ തരാം - വി. എസ്, കുഞ്ഞാലിക്കുട്ടി, പിണറായി, ശ്രീശാന്ത്‌ , രഞ്ജിനി, പണ്ഡിറ്റ്‌ , രാജപ്പന്‍, ........)
- മലയാളികള്‍ അല്ലാത്തവര്‍ വായിക്കേണ്ട എന്ന് കരുതിയാണ് മലയാളത്തില്‍ എഴുതിയത്, പല്ലിട കുത്തി നാറ്റിക്കണ്ടല്ലോ.. :)

Added on 23 August 2011
കമന്റുകള്‍ തന്ന എല്ലാവര്ക്കും നന്ദി.. ചിലരെങ്കിലും തെറ്റിദ്ധരിച്ചത് പോലെ ഈ പോസ്റ്റ്‌ ഹസ്സരെയേ പിന്തുണക്കാണോ എതിര്‍ക്കാനോ വേണ്ടിയല്ല. തികച്ചും വ്യക്തി കേന്ദ്രീകൃതമായ വിമര്‍ശനങ്ങളിലും ആക്ഷേപങ്ങളിലും മാത്രമായി നമ്മുടെ സംവാദങ്ങള്‍ ഒതുങ്ങിപ്പോകുന്നതിനെ പറ്റിയാണ് ഈ പോസ്റ്റ്‌.. അതിനു ഹസാരെ ഒരു നിമിത്തമായി എന്ന് മാത്രം.. നാളെ ഹസ്സരെക്ക് പകരം മറ്റാരെങ്കിലും വന്നാലും മേല്‍പ്പറഞ്ഞ വ്യക്തി കേന്ദ്രീകൃത ചര്‍ച്ചകളില്‍ തന്നെ ആയിരിക്കും നമ്മുടെ ശ്രദ്ധ... ( ഒരു കാര്യം കൂടെ, ഹസാരെ എന്നെ വ്യക്തിയെ ഞാന്‍ പിന്തുണക്കുന്നില്ല ... ഈ ബ്ലോഗില്‍ തന്നെയുള്ള മറ്റൊരു പോസ്റ്റില്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് ...സമയം കിട്ടിയാല്‍ വായിക്കുമല്ലോ.. )
എല്ലാവര്ക്കും നന്ദി, ഒരിക്കല്‍ കൂടെ.
http://violet-notes.blogspot.com/2011/08/why-i-dont-believe-in-annas-path-yet-i.html

42 comments:

  1. Excellent piece of work. Well said! Congrats!!

    ReplyDelete
  2. പറഞ്ഞതെല്ലാം ശരിതന്നെ എന്ന് മനസിലാക്കുന്നു

    ReplyDelete
  3. super post.... thanks sabu chetta(Sabu M H) for sharing this..

    ReplyDelete
  4. കൊള്ളാം നല്ല എഴുത്ത്...
    ഇത് കൊണ്ടൊന്നും നമ്മള്‍ മല്ലൂസ്സ് നന്നാവില്ലന്നേ...
    എന്റെ പുതിയ പോസ്റ്റിന്റെ ത്രെഡും ഈ വിഷയം തന്നെ!
    സമയം പോലെ വായിക്കൂ!

    ReplyDelete
  5. പ്രബുദ്ധ കേരളം ! സമ്മതിക്കണം പ്രഭോ, സമ്മതിക്കണം !!!, ഇനിയും പ്രതികരിക്കുക

    ReplyDelete
  6. നന്നായി പറഞ്ഞു.
    ഞാനെന്ന മലയളിയുടെ ബോറന്‍ മുഖങ്ങള്‍ കൂടുതല്‍ മനസ്സിലാകുന്നു.

    ReplyDelete
  7. "ഓരോ സമൂഹത്തിന്റെയും നിലവാരം അവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസിലാക്കാം" !!!!

    ReplyDelete
  8. നല്ല നിരീക്ഷണങ്ങള്‍..
    എല്ലാ അഭിനന്ദനങ്ങളും..

    ReplyDelete
  9. Thank you all for the comments. :)

    ReplyDelete
  10. നന്നായിരിക്കുന്നു.

    "അന്ന ഹസ്സരെയോടു എനിക്ക് പറയാനുള്ളത് ഇതാണ് ........"

    എന്നുള്ള പരഗ്രാഫ്‌ വളരെ നന്നായി.... :)

    ReplyDelete
  11. ഇഷ്ടപ്പെട്ടൂ.......നല്ലപോസ്റ്റ്.

    ReplyDelete
  12. ആര് കേള്‍ക്കാന്‍........................................?

    ReplyDelete
  13. "ഓരോ സമൂഹത്തിന്റെയും നിലവാരം അവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസിലാക്കാം" സമ്മതിക്കാതെ വയ്യ..നല്ല നിരീക്ഷണങ്ങള്‍ .

    ReplyDelete
  14. സ്തുതി പാടലുകാരുടെ ഇടയില്‍ പെട്ട് ഉഴലുന്ന നമ്മുടെ സാരഥികള്‍..
    സാരഥികള്‍ തുണിയില്ലാതെ ഇരിക്കുന്നു എന്ന് പറയാന്‍ ചങ്കുറപ്പുള്ള
    അന്ന ഹസാരെ..
    എത്ര പറഞ്ഞാലും .. എത്ര തല്ലിയാലും ഞാന്‍ നന്നാവില്ല .. എന്നെ
    തല്ലല്ലേ അമ്മ്മാവ.....എന്ന ചിന്താഗതിക്കാരായ കുറെ മലയാളികള്‍
    കലികാല വൈഭവം ..

    ReplyDelete
  15. ഹ ഹ ഹ ഇതാണ് ശരിക്കും ആക്ഷേപ ഹാസ്യം. നല്ലൊരു ബ്ലോഗറെ കാണുന്നു ഇവിടെ. പോരട്ടെ ഇങ്ങട്‌..!

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. സമ്മതിച്ചു പ്രഭോ സമ്മതിച്ചു...

    ReplyDelete
  18. കാപട്യവും കപടമായ ബുദ്ധിജീവിനാട്യവുമാണ് മലയാളിപ്രബുദ്ധതയുടെ സാരാംശം :)

    ReplyDelete
  19. ഈ പോസ്റ്റ് നന്നായി; അവസരോചിതം!

    ReplyDelete
  20. പറയാനുള്ളതു നന്നായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍

    എന്നാല്‍ ഈ വിഷയത്തില്‍ കേരള സമൂഹം പ്രതികരിക്കുന്നതു നല്ല രീതിയിലാണെന്നാണ് എന്റെ അഭിപ്രായം. ആദ്യ സമരത്തില്‍ ഇവിടുത്തെ ജനതയും, എഴുതിയും കൂട്ടം കൂടിയുമൊക്കെ നന്നായി തന്നെ പങ്കെടുത്തു. ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ക്കൂടി പരിഗണിക്കണം എന്നായിരുന്നു അന്നത്തെ ആവശ്യം. എന്നാല്‍ ഇന്നു അങ്ങനെയല്ല, ഒരു ചര്‍ച്ചയും വേണ്ടാ, ഞങ്ങളുടെ കരട് നിയമമാക്കിയേ തീരൂ എന്ന വാശിയാണ് കാണുന്നതു. ഒരു ജനാധിപത്യ വിശ്വാസിക്കു, കണ്ണുമടച്ചു അത്തരം വാദങ്ങളെ അംഗീകരിച്ചു പ്രക്ഷോഭം നടത്താനുള്ള സമയമായിട്ടുണ്ടെന്നു തോന്നുന്നില്ല. അഴിമതിയുണ്ട് എന്നതു സത്യം. പ്രധാനമന്ത്രിയും മന്ത്രിമാരും ജയിലില്‍ കിടക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.

    ഉണ്ടായിട്ടുണ്ട് എന്നു പറഞ്ഞാല്‍ നിലവിലെ നിയമങ്ങള്‍ വെച്ചു അഴിമതിക്കാരെ ശിക്ഷിക്കാന്‍ കഴിയുന്നുണ്ട് എന്നു തന്നെയാണ്. എന്നാല്‍ ചിലര്‍ നിയമത്തിന്റെ വിടവുകളില്‍ കൂടി രക്ഷപെടുന്നതു കാണുമ്പോള്‍ നിയമം ശക്തിപ്പെടുത്തണം എന്ന് നമ്മളാഗ്രഹിക്കുന്നു. എന്നാല്‍ നിയമം ഉണ്ടാക്കാന്‍ നമ്മള്‍ തിരഞ്ഞെടുത്തവര്‍ ഇരിക്കെ, ചിലരുടെ സമ്മര്‍ദ്ധങ്ങളില്‍ എത്ര നല്ല നിയമം വന്നാലും അതു ജനാധിപത്യത്തിന്നു നല്ലതല്ല. ഒരു കീഴ്വഴക്കമായി ഈ പ്രവണത മാറിക്കൂടാ. പൊതുജന പ്രതിനിധികളെന്നു പറയുന്നവര്‍ യദാര്‍ത്ഥ പൊതുജന പ്രതിനിധികളായി വരട്ടെ. ഈ നിയമം നടപ്പിലാക്കേണ്ടി വരുന്ന രീതിയില്‍ പ്രക്ഷോഭം വളര്‍ന്നാല്‍, സ്വന്തം ചരിത്രത്തിലും നാടിന്റെ ചരിത്രത്തിലും കറുത്ത പാടു വീഴ്ത്താതെ രാജിവെച്ചു പോകുന്നതാവും മന്മോഹനും കൂട്ടര്‍ക്കും നല്ലതു. ഈ നിയമത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ വന്നു നിയമം നടപ്പാക്കട്ടെ.

    ReplyDelete
  21. അണ്ണഹസാരെ കോമേഡിയനാകാൻ ഇരിക്കുന്നതേ ഉള്ളൂ.
    ദുഷ്പേരിലും അഴിമതിയിലും മുങ്ങിമരിച്ചുകൊണ്ടിരിക്കുന്ന ബി ജെ പിക്ക് ഒരു കച്ചിതുറുമ്പാണ്‌ ഹസാരെ..

    ReplyDelete
  22. ദിനം പ്രതി സമരത്തിന്ന് പിന്‍തുണയുമായി എത്തുന്ന ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് മലയാളി അറിയുന്നില്ല.

    ReplyDelete
  23. ഓരോ സമൂഹത്തിന്റെയും നിലവാരം അവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസിലാക്കാം.
    കേരളമെന്ന പേരു കേട്ടാല്‍‍.........
    അവസരോചിതം.
    ഈ പോസ്റ്റ് ശ്രദ്ധയില്‍‍ പെടുത്തിയ പണിക്കര്‍‍ സര്‍, നന്ദി.

    ReplyDelete
  24. പറഞ്ഞതെല്ലാം ശേരി തന്നെ..പക്ഷെ ഈ സമരത്തിനു എന്തിനു പിന്തുണക്കണം..കൊണ്ഗ്രെസ്സിനെതിരെ ..ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഹസാരെയുടെ മുന്നില്‍ നിര്‍ത്തി നടത്തുന്ന സമരം ജന ലോക്പാല്‍ പാര്‍ലമെന്റിനു വിട്ട സ്ഥിതിക്ക് രാജ്യത്ത് അരാജകത്വം ശ്രിഷ്ട്ടിക്കാനെ ഉപകരിക്കൂ എന്തേ

    ReplyDelete
  25. ഞാനും ഒരു മലയാളിയാണേ!.പല്ലിടയ്ക്കു നല്ല നാറ്റമുണ്ട്, മലര്‍ന്നു കിടന്നു തുപ്പിയ പോലെ![മലയാളം അറിഞ്ഞതു നന്നായി,വായിക്കാന്‍ കഴിഞ്ഞല്ലോ!]

    ReplyDelete
  26. അണ്ണന്‍ കഥയറിയാതെ ആടുന്നു നിഴല്‍കൂത്ത്.. അതിനു താളമിടുന്നു കുറെ പേര്‍.. മലയാളികള്‍ വായില്ലാ വെട്ടുകത്തികള്‍.. വെട്ടികൊണ്ടിരിക്കുന്നു.. പിന്നെയും വെട്ടികൊണ്ടിരിക്കുന്നു..

    ReplyDelete
  27. ആക്ഷേപഹാസ്യം രസമായിട്ടുണ്ട് കേട്ടോ..

    ReplyDelete
  28. ഹസാരേയെ തടഞ്ഞിട്ട്
    ഇംഗ്ലീഷ് ചാനല്‍ തുറക്കാനേ വയ്യ.
    ഒരു മാതിരി കഴുത കളി.
    ഇവിടെ ഞങ്ങള് ഇത്തിരി
    കുഞ്ഞാലിക്കുട്ടീം റഊഫും കളിച്ചിരുന്നോട്ടെ.
    ഇതിലും ഭേദമല്ല
    താങ്കളീപ്പറയുന്ന
    അഴിമതി വിരുദ്ധ കഴുത കളി.

    ReplyDelete
  29. അഴിമതി എതിരാണ് മലയാളികള്‍. ഹസാരെ യെ ഹീറോ ആക്കുന്നതിനോട് വലിയ യോജിപ്പോന്നുമില്ല മലയാളികള്‍ക്ക്. കേരളത്തില്‍ ബി. ജെ പി ക്ക് വലിയ പ്രസക്തി യില്ലാത്ത്തും ഒരു കാരണമാണ്. മന്ത്രിമാരുടെ അഴിമതിക്ക് എതിരാണ് സമരമെങ്കില്‍ കൂടുതല്‍ പിന്തുണ കിട്ടുമായിരുന്നു. നിയമ വ്യവസ്ഥയെ ചോദ്യം ചെയ്തു തന്റെ ഇഷ്ടപ്രകാരമുള്ള രൂപത്തില്‍ ഉടന്‍ ബില്ല് കൊണ്ടുവരണം എന്ന് പറയുന്നതില്‍ വലിയ മഹത്വമില്ല. ചാനലുകളില്‍ മറ്റും ഇത് ഇപ്പോഴും ചര്‍ച്ച ചെയ്യപെടുന്നുണ്ട്. മറൊരു വിഷയവും പാടില്ല എന്ന് പറയുന്നതില്‍ കാര്യമില്ല. സ്വന്തം രാജ്യത്തെ പുച്ഹിക്കുക എന്നത് നമ്മുടെ ഒരു രീതിയാണ്. sensationalism ..

    ReplyDelete
  30. സൂപ്പർ പോസ്റ്റ്.. വഴി കാണിച്ചു തന്നത് സാബു ചേട്ടൻ:)

    ReplyDelete
  31. പ്രബുദ്ധരായ നമുക്ക് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലൊന്നും വലിയ താല്‍പ്പര്യം ഇല്ല..അത് ഹിന്ദി അറിയാവുന്നവര്‍ നോക്കിക്കൊള്ളും...പിന്നെ ഹസാരെയുടെത് രാഷ്ട്രീയക്കളിയും അല്ലാലോ..നമുക്ക് ചീഞ്ഞ രാഷ്ട്രീയത്തില്‍ ആണ് താല്‍പ്പര്യം..അതും ചീഞ്ഞു നാറുന്ന കഥകളില്‍..പ്രസക്തമായ പോസ്റ്റ്‌...കൂതറയും സാബുവും കൂടിയാണ് എന്നെ ഇവിടെ എത്തിച്ചത്..ആദ്യ വരവ് നഷ്ടമായില്ല..

    ReplyDelete
  32. നമ്മള്‍ പ്രബുദ്ധരായതുകോണ്ടാണ് പ്രതികരിക്കാത്തതെന്ന് പലരും പറഞ്ഞല്ലോ... ലേഖനത്തില്‍ സൂചിപ്പിച്ച ചില കാര്യങ്ങളില്‍ നമ്മള്‍ കാണിച്ച പ്രതികരണമാണോ..ആ പ്രബുദ്ധത..? ‘അഴിമതിക്കെതിരായ സമരം’ എന്ന ലേബല്‍ ആണ് ഹസാരെക്ക് ഇത്ര പിന്തുണനേടിക്കൊടുത്തതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.പിന്നാമ്പുറ കഥകള്‍ എന്തുമാവട്ടെ,അത്രമാത്രം വെറുക്കുന്നു ജനം അഴിമതിയെ..! അഴിമതിയില്‍ ഉള്‍പ്പെട്ടവരും അതിനാഗ്രഹിക്കുന്നവരും അനുകൂലമായി പ്രതികരിക്കാത്തതും ഒരു പക്ഷേ അതുകൊണ്ടു തന്നെയാവണം..!
    ഇവിടെ, പ്രാദേശികമായി നമ്മുടെ തകര്‍ന്ന റോഡുകളുടെയോ,വിദ്യാഭ്യാസ,ആരോഗ്യ,കാര്‍ഷിക രംഗങ്ങളിലെ അനാരോഗ്യത്തിനോ എതിരായി എന്തേ..ഒരു പ്രബുദ്ധരും ആത്മാര്‍ഥമായി കൊടിപിടിക്കുന്നില്ല..?
    ആരും മുന്നോട്ടു വരില്ല കാരണം.. പ്രബുദ്ധരാണെങ്കിലും
    തീയില്‍ തൊട്ടാല്‍ പൊള്ളുമെന്നാര്‍ക്കാണറിയാത്തത്..!!
    നമുക്കിതൊക്കെ കണ്ടാസ്വദിച്ചു കഴിയാം..!!

    ലേഖകന് ആശംസകള്‍..!
    നന്ദി സാബൂ..ഇവിടെയെത്തിച്ചതിന്..

    ReplyDelete
  33. ഹസാരെയ്ക്ക് തുടക്കത്തിൽ നല്ല പിന്തുണ കിട്ടിയിരുന്നുവല്ലോ കേരളത്തിൽ, സമരത്തിന്റെ ആദ്യ തലത്തിൽ. പിന്നീട് അദ്ദേഹത്തിന്റെ നിലപാടിലും ഒരുപാട് മാറ്റമുണ്ടായി. ആ മാറ്റം ഇപ്പോഴുണ്ടാവുന്ന തണുത്ത അന്തരീക്ഷത്തിന് ഒരു പ്രധാന കാരണമാണ്.
    എന്നിട്ടും അദ്ദേഹത്തിന്റെ സമരത്തിനു കിട്ടുന്നത്രയും മാധ്യമ ശ്രദ്ധ ഇന്ത്യയിലെ മറ്റൊരു സമരത്തിനും കിട്ടുന്നില്ലല്ലോ. ഇറോം ശർമ്മിള മണിപ്പൂരിൽ നടത്തുന്ന സമരം, കൂടംകുളം ആണവവൈദ്യുതി നിലയത്തിനെതിരെ പതിനായിരക്കണക്കിന് പാവപ്പെട്ട ഗ്രാമീണർ നടത്തുന്ന സമരം,ഖനി മുതലാളികൾക്കെതിരെ പാവപ്പെട്ട മനുഷ്യരുടെ വിവിധ ഇടങ്ങളിലെ സമരം,കർഷകർ നോയിഡയിലും ഹരിയാനയിലും നടത്തുന്ന സമരം, ഭോപ്പാൽ ഗ്യാസ് ലീകേജിന്റെ ഇരകൾ നടത്തൂന്ന സമരം........ഇന്ത്യയിൽ ആകമാനം നടക്കുന്ന ഇത്തരം വിവിധ സമരങ്ങളെക്കുറിച്ച് ഒരു ടി വിയും കഴിവതും മിണ്ടുകയില്ല.

    ReplyDelete
  34. Hazare is not that great. True colours of hazare is yet to be revealed

    ReplyDelete
  35. കമന്റുകള്‍ തന്ന എല്ലാവര്ക്കും നന്ദി.. ചിലരെങ്കിലും തെറ്റിദ്ധരിച്ചത് പോലെ ഈ പോസ്റ്റ്‌ ഹസ്സരെയേ പിന്തുണക്കാണോ എതിര്‍ക്കാനോ വേണ്ടിയല്ല. തികച്ചും വ്യക്തി കേന്ദ്രീകൃതമായ വിമര്‍ശനങ്ങളിലും ആക്ഷേപങ്ങളിലും മാത്രമായി നമ്മുടെ സംവാദങ്ങള്‍ ഒതുങ്ങിപ്പോകുന്നതിനെ പറ്റിയാണ് ഈ പോസ്റ്റ്‌.. അതിനു ഹസാരെ ഒരു നിമിത്തമായി എന്ന് മാത്രം.. നാളെ ഹസ്സരെക്ക് പകരം മറ്റാരെങ്കിലും വന്നാലും മേല്‍പ്പറഞ്ഞ വ്യക്തി കേന്ദ്രീകൃത ചര്‍ച്ചകളില്‍ തന്നെ ആയിരിക്കും നമ്മുടെ ശ്രദ്ധ... ( ഒരു കാര്യം കൂടെ, ഹസാരെ എന്നെ വ്യക്തിയെ ഞാന്‍ പിന്തുണക്കുന്നില്ല ... ഈ ബ്ലോഗില്‍ തന്നെയുള്ള മറ്റൊരു പോസ്റ്റില്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് ...സമയം കിട്ടിയാല്‍ വായിക്കുമല്ലോ.. )
    എല്ലാവര്ക്കും നന്ദി, ഒരിക്കല്‍ കൂടെ.
    http://violet-notes.blogspot.com/2011/08/why-i-dont-believe-in-annas-path-yet-i.html

    ReplyDelete
  36. നല്ല ആക്ഷേപഹാസ്യം! ഹാഷിം വഴിയാണ് ഇവിടെ എത്തിയത്. പിന്നെ, ഈ ഹസാരെയോട് എനിക്കും വലിയ പ്രതിപത്തിയില്ല. മറ്റൊന്നുമല്ല, രാഷ്ട്രീയക്കാരുടെ അഴിമതി നിര്‍ത്തലക്കാന്‍ സമരം ചെയ്യുന്ന ഹസാരെ, അഴിമതിയില്‍ നിന്ന് മോചിതമായിട്ടില്ലാത്ത, വോട്ടെഴ്സ് ലിസ്റ്റിലെ ജാതി നോക്കി ജനങ്ങളെ കൊന്നൊടുക്കിയ ബി‌ജെ‌പി യുടെ പിന്തുണ എന്തുകൊണ്ട് തള്ളിക്കളയുന്നില്ല? അതുകൊണ്ട് മാത്രം, ഹസാരെയുടെ നീക്കങ്ങളില്‍ എനിക്ക് സംശയമുണ്ട്. സമയം കിട്ടുമ്പോള്‍ http://www.swapnajaalakam.com/ ഇത് വഴിയും വരുമല്ലോ? :-)

    ReplyDelete
  37. ee vishayaththil arindathi roy ingine parayunnu.
    sea link- www.thehindu.com/opinion/lead/article2379704.ece

    ReplyDelete
  38. It’s a good piece of satire.
    Nevertheless, all the rhetoric about right and wrong of an action is one thing and the effective execution for a prolific outcome is another. Right now, every right-minded individual’s wholehearted support through sincere action for the betterment of our ever degrading nation, I suppose, is the paramount need. We don’t have to rally behind the Spin-Doctors instead we can muster our individual support joining the populist movement of the enlightened mass against the malevolence of feudalism and authoritarianism. It is high time to leave aside all the political differences and join hands to make it a formidably unified attack on anarchy, come out with better ideas to make it a collectively successful uprising against the prevalent, iniquitous culture of corruption that ruins our motherland.
    I request you to read an insightful report by Murali (Aaruteyoe charatil oru kalippaava), appeared in the September 2 edition of Malayalam varikha. (http://www.malayalamvarikha.com/inside.asp)

    ReplyDelete