Sunday, May 13, 2012

സംശയാസ്പദമായ സാഹചര്യങ്ങള്‍!



മറയ്ന്‍ ഡ്രൈവില്‍ ഒരു പുരുഷനും സ്ത്രീയും ആലിംഗനം ചെയ്യുന്നത് അശ്ലീലമാണെന്നു കരുതുന്ന ഒരു സമൂഹം , വഴിയരികില്‍ മുണ്ട് പൊക്കി മൂത്രമൊഴിക്കുന്നതില്‍ പ്രശ്നമൊന്നും കാണാത്തത് കൌതുകമായി തോന്നുന്നു.. എന്തു കൊണ്ടാണ് സ്ത്രീ പുരുഷ ബന്ധങ്ങള്‍ രതിയുടെ കണ്ണിലൂടെ മാത്രം കാണാന്‍ നാം ശീലിച്ചത്? പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്.. കുടിവെള്ളത്തിനു വേണ്ടി ഒരു ദ്വീപ്‌ നിവാസികള്‍ ഇപ്പോഴും ദിവസവും കാത്തു നില്‍ക്കേണ്ടി വരുന്നതും , ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ എന്ടോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്നതും, കോടികള്‍ ചിലവഴിച്ച ഇറിഗേഷന്‍ പദ്ധതി എങ്ങുമെത്താതെ പാഴായി പോകുന്നതും എന്നുവേണ്ട , സാമൂഹ്യമായ അനീതികളൊന്നും തന്നെ തന്നെ ബാധിക്കുന്ന പ്രശ്നമായി കാണാത്ത ഒരു മലയാളിക്ക് അപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടിയുടെ സ്വകാര്യമായ ഫോണ്‍ വിളികള്‍ ഒരു സാമൂഹ്യവിപത്തിന്റെ ലക്ഷണമാണ്... പ്രണയവും രതിയുമാണ് നമ്മുടെ ലിസ്റ്റിലെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങള്‍.. പണ്ടു  ഒരു ഫ്രന്റ്‌ പേജ് വാര്‍ത്ത വായിച്ചതോര്‍ക്കുന്നു - ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ കാമുകന്‍ ഉപേക്ഷിച്ചു എന്നായിരുന്നു ഫ്രന്റ്‌ പേജ് വാര്‍ത്ത, വെണ്ടക്കാ അക്ഷരത്തില്‍. ഓക്കാനം വന്നത് വാര്‍ത്ത കണ്ടിട്ടല്ല , ഏതോ ഒരു പെണ്ണ് ആരോടെയോ ഒപ്പം പോയത് മലയാളികള്‍ എല്ലാം വായിക്കേണ്ട ഫ്രന്റ്‌ പേജ് വാര്‍ത്തയാണ് എന്ന് കരുതിയ പത്രധര്‍മ്മം ഓര്‍ത്തിട്ടാണ് ...

 ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി ഒരു ഫാക്ടറി ഉണ്ടാക്കിയാല്‍ അതിന്റെ ഡയറക്ടര്‍ മുതല്‍ സ്വീപ്പര്‍ വരെ നമ്മളായിരിക്കും ... കേരള സദാചാര ബോര്‍ഡ്‌ പബ്ലിക്‌ ലിമിറ്റഡ്. എല്ലാത്തിനും പറയുന്ന ഒരു കാരണമുണ്ട് - നമുടെ സംസ്കാരത്തിന്റെ വിശുദ്ധി , പവിത്രത പിന്നെ അങ്ങനെ കേള്‍ക്കാന്‍ സുഖമുള്ള കുറെ കാര്യങ്ങള്‍ .. പക്ഷെ സത്യം അതല്ല എന്ന് വേട്ടക്കാരനും അറിയാം ഇരക്കും അറിയാം. വഴിയരികില്‍ സംസാരിച്ചു നിന്ന യുവതിയെയും യുവാവിനെയും തടഞ്ഞു വെച്ച് ചോദ്യം ചെയ്തതും, 'സംശയാസ്പദമായ സാഹചര്യത്തില്‍ ' കണ്ട ആണ്‍ പെണ്‍ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യുന്നതും (എന്താണ് സംശയം? ആര്‍ക്കാണ് സംശയം ? ഇനി അങ്ങനെയാണെങ്കില്‍ തന്നെ അവരുടെ സ്വകാര്യതയില്‍ പോലീസിനും നാട്ടുകാര്‍ക്കും എന്തു കാര്യം എന്ന ചോദ്യങ്ങളെല്ലാം അപ്രസക്തമാകുന്നു ) , ഒരാള്‍ അപകടത്തില്‍ പെട്ട് കിടന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞെത്തുന്ന പോലീസ് ഒരു ഹോട്ടല്‍ മുറി റെയ്ഡ് ചെയ്യാന്‍ പാഞ്ഞെതുന്നതും ഒന്നും സംസ്കാരം സംരക്ഷിക്കാനുള്ള ത്വര കൊണ്ടൊന്നുമല്ല - 'എനിക്ക് കിട്ടാത്തത് നിനക്കും കിട്ടേണ്ട' എന്ന ലളിതമായ കണ്ണുകടി മാത്രമാണ് ..

 എല്ലാവരും ഇത്തരക്കാരാണ് എന്നല്ല. ഒരു പക്ഷെ മുന്‍പെങ്ങുമില്ലാത്ത വിധം ബോള്‍ഡ് ആയ ഒരു തലമുറ കേരളത്തില്‍ വളര്‍ന്നു വരുന്നുണ്ട്- സ്വകാര്യത ഒരു വ്യക്തിയുടെ അവകാശമാണ് എന്ന് തിരിച്ചറിയുന്ന ഒരു തലമുറ.. പക്ഷെ നല്ലൊരു പങ്കു പേരും ഇപ്പോഴും സ്വകാര്യത താന്‍ മറ്റൊരാള്‍ക്ക് കൊടുക്കുന്ന ഔദാര്യം ആണെന്ന് വിശ്വസിക്കുന്നവരാണ്.. കുറെ കാലം ആയുള്ള ശീലം പെട്ടെന്നൊന്നും മാറില്ല ... ചുറ്റിനുമുള്ള 'സംശയാസ്പദം ആയ സാഹചര്യങ്ങള്‍' അന്വേഷിച്ചു ജീവിക്കുന്നതില്‍ എന്തോ ഒരു സുഖം കണ്ടെത്തുന്ന കുറെ പേരുണ്ട് .. ഒരു രണ്ടു വട്ടം കൂടെ നീലക്കുറിഞ്ഞി പൂക്കണം അതൊക്കെ ഒന്ന് കുറയുകയെങ്കിലും ചെയ്യാന്‍..

 ഇതൊക്കെ എഴുതുന്നത്‌ സ്വന്തം നാടിനെ കുറ്റം പറഞ്ഞു രസിക്കാനല്ല.. നമ്മുടെ നാടിന്റെതായ നന്മകള്‍ ഒത്തിരിയുണ്ട്.. പക്ഷെ ചില കാര്യങ്ങളില്‍ നാം ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടാണ്‌ ... മൂല്യങ്ങള്‍ വേണം, വേണ്ടെന്നല്ല - പക്ഷെ വ്യക്തി പരമായ മൂല്യങ്ങളും സാമൂഹ്യമായ മൂല്യങ്ങളും തമ്മിലുള്ള വ്യത്യാസം ചിലരെങ്കിലും മനസ്സിലാക്കേണ്ടതുണ്ട് .. വിവാഹ പൂര്‍വ രതി എന്റെ മൂല്യങ്ങള്‍ക്ക് എതിരായേക്കാം , പക്ഷെ മറ്റൊരാള്‍ക്ക് അത് പാടില്ല എന്ന് പറയാനുള്ള അവകാശം എനിക്കില്ല . ഞാന്‍ വരച്ച വരയിലൂടെ , എന്റെ മതം എന്നെ പഠിപ്പിച്ച വരയിലൂടെ എല്ലാവരും നടക്കണം എന്ന് വാശി പിടിക്കരുത്.. സംസ്കാരം അടിച്ചു എല്പ്പിക്കേണ്ട ഒന്നല്ല .. അത് കാലത്തിനു അനുസൃതമായി പരിണമിക്കുന്നത് ആണ്. ഒരു നൂറ്റമ്പത് കൊല്ലം മുന്‍പ് മാറ് മറക്കല്‍ സമരം നടന്നത് നമ്മുടെ നാട്ടിലാണ് .. അന്ന് അതായിരുന്നു നമ്മുടെ സംസ്കാരം. കാലത്തിനു അനുസരിച്ച് മനുഷ്യര്‍ മാറും, അപ്പോള്‍ സംസ്കാരവും.. അത് സമ്മതിക്കില്ല , ഇപ്പോഴുള്ളത് മാത്രമാണ് പത്തരമാറ്റ് സംസ്കാരം എന്നൊക്കെ വാശി പിടിക്കരുത്, പ്ളീസ്‌ ..
This was written in 2012 May- I guess this is a good time to share it again now. (I am not interested in any sort of debate if you cannot understand what is meant by civil liberties- so please don't bother to comment.  And to others, stay strong and keep going. Thank you all for visiting!)

Saturday, August 20, 2011

ഹസ്സാരെയും , രാജപ്പനും പിന്നെ ഞാനും- ഒരു മലയാളിയുടെ വീണ്ടു വിചാരങ്ങള്‍


If you have font problems click here to read the file


ഒരു രാജ്യം മുഴുവന്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ രാത്രി പകല്‍ ഭേദമില്ലാതെ അണി ചേരുമ്പോഴും മലയാളിയുടെ ട്രെന്റിംഗ് ചര്‍ച്ച വിഷയങ്ങള്‍ ഇവയാണ് ... 'റൌഫ് വി എസിനെ കണ്ടോ ? കുഞ്ഞാലി കുട്ടി നിസാറിനെ കണ്ടോ ? റിമ കല്ലിങ്ങല്‍ പുരുഷന്മാരെ പറ്റി പറഞ്ഞത് ശരിയോ തെറ്റോ ? ടാങ്കില്‍ വീണു മരിച്ച കന്യസ്ത്രീയെ ആരെങ്കിലും കൊന്നതാണോ ?'......

എന്തിനും ഏതിനും പ്രതികരിക്കുന്ന പ്രബുദ്ധ കേരളത്തിലെ ബുദ്ധി ജീവികള്‍ മഴയും കണ്ട് കട്ടന്‍ കാപ്പിയും കുടിച്ചു സുഖ ചികിത്സയിലാണ്..മോഹന്‍ലാല്‍ അച്ചാര്‍ കമ്പനി തുടങ്ങിയതിനെ വരെ വിമര്‍ശിക്കാന്‍ നടന്ന അഴീക്കോട് പോലും (!!!) ഒരു അക്ഷരം മിണ്ടിയിട്ടില്ല !! പേര് പറയാന്‍ തുടങ്ങിയാല്‍ തീരില്ല... അതിനും മാത്രം ബുജി സിംഹങ്ങള്‍ മേഞ്ഞു നടക്കുന്ന മടയാണ്, എന്നിട്ടും. പണ്ട് ഒരു പുസ്തകത്തില്‍ 'മതമില്ലാത്ത ജീവന്‍' എന്ന ഒരു പാഠം അടിച്ചു എന്ന് പറഞ്ഞും എന്തൊരു പുകിലായിരുന്നു. സ്കൂള്‍ അടച്ചിടുന്നു, കൊച്ചു പിള്ളേരെ വരെ കൊടി പിടിപ്പിച്ചു ജാഥ നടത്തുന്നു, എന്റമ്മോ, ഈ നാടിനെ രക്ഷിക്കാന്‍ എന്തൊരു സ്നേഹം !!! അതിനും മുന്‍പ് കൊച്ചിയില്‍ ഏതോ ഒരു ദ്വീപില്‍ ഒരു സ്വകാര്യ ചടങ്ങില്‍ 'മഴ നൃത്തം' നടത്തി എന്നും പറഞ്ഞു ഉണ്ടായ ഒച്ചപ്പാടും ബഹളവും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുളിര് കോരുന്നു.. എന്തായിരുന്നു ഇവിടുത്തെ ജന സമൂഹത്തിന്റെ ഒരു ആവേശം!! ഇവന്റെ ഒക്കെ ആവേശം കണ്ടപ്പോള്‍ നൃത്തം നടന്നത് എം. ജി റോഡിന്റെ നടുക്കണോ എന്ന് വരെ തോന്നിപ്പോയി !!

തൊട്ടപ്പുറത്ത് കിടക്കുന്ന മംഗലാപുരത്ത് ഇരുപത്തയ്യായിരം കോളേജ് കുട്ടികളാണ് ഒരൊറ്റ ദിവസം കൊണ്ട് നിരത്തില്‍ ഇറങ്ങിയത്‌ . ഇവിടെ കോളേജ് കിണറ്റില്‍ എലി ചത്ത്‌ കിടക്കുന്നതിനു വരെ പടിപ്പു മുടക്കുന്ന കുട്ടി നേതാക്കളോ സംഘടനകളോ ഒന്നും അറിഞ്ഞ മട്ടില്ല.. കേരളത്തിന്റെ പുതു തലമുറയും വളരെ ബിസിയല്ലേ ? എന്തെല്ലാം സാമൂഹ്യ പ്രസക്തമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാനുള്ളത് - ഇന്ന് ആരെ കളിയാക്കണം എന്ന് ചിന്തിച്ചാണ് മലയാളി കണ്ണ് തുറക്കുന്നത് തന്നെ . ഓരോ ദിവസവും ഓരോ ഇര. കുറെ കാലം സിലിസില , പിന്നെ ശ്രീശാന്ത് , പിന്നെ പണ്ഡിറ്റ്‌ , ഇപ്പൊ രാജപ്പനും ! അന്ന ഹസാരെ തത്കാലം കോമഡി വീഡിയോ ഒന്നും ഇറക്കാത്തത് കൊണ്ട് മൂപ്പര്‍ക്ക് 'ഷെയറിംഗ് വാല്യു' കുറവാണ്..

കേരളത്തിലെ പൊതു സമൂഹത്തിനാകട്ടെ അതിനെക്കാള്‍ പ്രസക്തമായ ഒരു പാട് കാര്യങ്ങളുണ്ട് തല പുകന്ഞ്ഞു ആലോചിക്കാന്‍... 'ചുരിധാറിന്റെ സ്ലിട്ടിന്റെ നീളം എത്ര വേണം? സിനിമാടിക് ഡാന്‍സ് നിരോധിചില്ലെങ്കില്‍ കേരളത്തിന്റെ സംസ്കാരം തകരില്ലേ ? മന്ത്രിയുടെ കാറില്‍ ഉണ്ടായിരുന്ന അപരിചിതയായ സ്ത്രീ ആരാണ് ? ഈ മാസത്തെ ബ്രാന്‍ഡ്‌ ന്യൂ പീഡനം ഏതാണ്‌ ? ......എന്ന് തുടങ്ങി അപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടി കോളേജ് വിട്ടു വരാന്‍ വയ്കുന്നതെന്തു കൊണ്ട് എന്ന് വരെ , ഇത്രയും സാമൂഹ്യവും സാംസ്കാരികവും ആയ 'ജാഗ്രത ' പുലര്‍ത്തുന്ന ഒരു സമൂഹത്തെ കണ്ട് കിട്ടാന്‍ വളരെ പ്രയാസമാണ്...

അന്ന ഹസ്സരെയോടു എനിക്ക് പറയാനുള്ളത് ഇതാണ് - താങ്കള്‍ക്ക് കേരള സമൂഹത്തിന്റെ പിന്തുണ വേണമെങ്ങില്‍ ആദ്യം രഞ്ജിനി ഹരിദാസിനെ പ്രോഗ്രാം അവതരിപ്പിക്കാന്‍ വിളിപ്പിക്കുക.. പിന്നെ ശ്രീശാന്തിനെ കൊണ്ട് ഒരു പ്രസ്താവന ഇറക്കുക ... പ്രിത്വിരാജും ഭാര്യയും കൂടെ വന്നു ഒരു ഫോട്ടോ എടുത്തു ഫെയ്സ് ബുക്കില്‍ അപ്‌ലോഡ്‌ ചെയ്യുക ..മൊത്തം പ്രോഗ്രാം ഒരു ആല്‍ബം ആയി പണ്ഡിറ്റ്‌ വന്നു ഷൂട്ട്‌ ചെയ്തു യു ട്യൂബില്‍ കേറ്റുകയും കൂടി ചെയ്‌താല്‍ ചക്കപഴത്തില്‍ ഈച്ച പോലെ മലയാളി വന്നു പൊതിയും... ഗ്യരന്ടീ !!

പ്രബുദ്ധ കേരളം ! സമ്മതിക്കണം പ്രഭോ, സമ്മതിക്കണം !!!

നോട്ട് : ഓരോ സമൂഹത്തിന്റെയും നിലവാരം അവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസിലാക്കാം. മനുഷ്യര്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഉത്തമം , സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് മധ്യമം, മറ്റു വ്യക്തികളെ പറ്റി ചര്‍ച്ച ചെയ്യുന്നത് അധമം എന്നാണ്. സംസ്കാര കേരളം ഇതില്‍ ഇതു ഗണത്തില്‍ പെടുന്നു എന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാണ് .. ( ഒരു ക്ലൂ തരാം - വി. എസ്, കുഞ്ഞാലിക്കുട്ടി, പിണറായി, ശ്രീശാന്ത്‌ , രഞ്ജിനി, പണ്ഡിറ്റ്‌ , രാജപ്പന്‍, ........)
- മലയാളികള്‍ അല്ലാത്തവര്‍ വായിക്കേണ്ട എന്ന് കരുതിയാണ് മലയാളത്തില്‍ എഴുതിയത്, പല്ലിട കുത്തി നാറ്റിക്കണ്ടല്ലോ.. :)

Added on 23 August 2011
കമന്റുകള്‍ തന്ന എല്ലാവര്ക്കും നന്ദി.. ചിലരെങ്കിലും തെറ്റിദ്ധരിച്ചത് പോലെ ഈ പോസ്റ്റ്‌ ഹസ്സരെയേ പിന്തുണക്കാണോ എതിര്‍ക്കാനോ വേണ്ടിയല്ല. തികച്ചും വ്യക്തി കേന്ദ്രീകൃതമായ വിമര്‍ശനങ്ങളിലും ആക്ഷേപങ്ങളിലും മാത്രമായി നമ്മുടെ സംവാദങ്ങള്‍ ഒതുങ്ങിപ്പോകുന്നതിനെ പറ്റിയാണ് ഈ പോസ്റ്റ്‌.. അതിനു ഹസാരെ ഒരു നിമിത്തമായി എന്ന് മാത്രം.. നാളെ ഹസ്സരെക്ക് പകരം മറ്റാരെങ്കിലും വന്നാലും മേല്‍പ്പറഞ്ഞ വ്യക്തി കേന്ദ്രീകൃത ചര്‍ച്ചകളില്‍ തന്നെ ആയിരിക്കും നമ്മുടെ ശ്രദ്ധ... ( ഒരു കാര്യം കൂടെ, ഹസാരെ എന്നെ വ്യക്തിയെ ഞാന്‍ പിന്തുണക്കുന്നില്ല ... ഈ ബ്ലോഗില്‍ തന്നെയുള്ള മറ്റൊരു പോസ്റ്റില്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് ...സമയം കിട്ടിയാല്‍ വായിക്കുമല്ലോ.. )
എല്ലാവര്ക്കും നന്ദി, ഒരിക്കല്‍ കൂടെ.
http://violet-notes.blogspot.com/2011/08/why-i-dont-believe-in-annas-path-yet-i.html

Thursday, August 18, 2011

Why I don't believe in Anna's path, yet I admire him and will support him


I don't care whether Anna's path is right or wrong. I don't care if Jan Lokpal bill can end corruption. What matters to me is that, for the first time, the new gen India is witnessing a mass level upheaval. From the tech guys to the rikshawalas to the students to the housewives, people are joining hands. They now have a cause to fight for, a sense of purpose, a sense of unity. This is something that this country desperately needed.

When people like Nandan Nilekani says (rightly, I feel) that Jan Lokpal cannot in itself end corruption, what they don't see is this fact , that Anna just pulled off an unprecedented feat of bringing the Indians together. Something, that none of these visionaries of modern India could ever achieve. Except for cricket, this country never stood together for something. But now, it is happening.

This struggle has not yet reached its tipping point. But surely, it will. If you are familiar with the concept of radio activity, you will know. A substance becomes radio active only when it reaches a critical mass. Bit by bit, it keeps on adding, until one day, the transformation happens. Something that was dead till the previous moment, is now a deadly force. This, if you observe, is how every revolutions have happened. From the good old French revolution to the latest Facebook revolution in Egypt, this is how change happens.

And this precisely is what is happening now. The very common Indian has been suffering all these years silently witnessing the large scale loot by these elected leaders. They had no choice.

When the blasts in Mumbai happened, the Indians wanted to respond. Someone here, some one there- we prayed, we did silent marches. When we saw people in Egypt protesting and uprooting an age old ruler, we felt ashamed for our own inability to do something similar here.

We wanted to do something. 'Something', you see, every one wanted to do 'something'. And a lot of people indeed did. They started their own small NGOs, small scale movements, group protests. But still the vast majority of us kept waiting. Not everyone of us are leaders. We are more of followers- we are willing to join in, support a cause. Except that we didn't have something to show our support. This situation was the first stage.

Now, things are gaining momentum. One here, one there, it is all adding up.

See, all those nay sayers, this is something you guys are part of. It just doesn't matter whether Anna succeeds or not. What matters is that an unnamed movement is being created. The wagon is getting momentum. Things have become easier for upcoming leaders.

This is what you have to understand. Anna is a turning point, a major milestone , in the history of our second fight for freedom. The courage and determination of this veteran soldier has given us a sense of unity- a sense of purpose.

That in itself is the success. And by that standard, Anna has already won. He has done what he was supposed to do- to bring together the people of India.
While I may not believe in your path sir, I admire you for that. And I will support your cause till the end.